കൊച്ചി: ഒരേദിവസം സെമസ്റ്റര്‍, സപ്ളിമെന്‍ററി പരീക്ഷകള്‍ പ്രഖ്യാപിച്ച് എം.ജി സര്‍വകലാശാല. നവംബര്‍ 24ന് എല്‍എല്‍.ബി നാലാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങുമെന്നാണ് വെള്ളിയാഴ്ച സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
എന്നാല്‍ എല്‍എല്‍.ബി രണ്ടാം സെമസ്റ്റര്‍ സപ്ളിമെന്‍ററി പരീക്ഷകള്‍ അവസാനിക്കുന്നത് 26നാണ്.ത്രിവത്സര നാലാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങുന്ന 24ന് രാവിലെ തന്നെ രണ്ടാം സെമസ്റ്റര്‍ സപ്ളിമെന്‍റിമെന്‍ററി പരീക്ഷയും നടക്കും. ഏറെ പേര്‍ സപ്ളിമെന്‍ററി പരീക്ഷ എഴുതുന്നതിനാല്‍ ഏതെങ്കിലും ഒരു പരീക്ഷ ഉപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവും. നേരത്തെയും സെമസ്റ്റര്‍ പരീക്ഷയും സപ്ളിമെന്‍ററി പരീക്ഷയും ഒരേദിവസം പ്രഖ്യാപിച്ച് സര്‍വകലാശാല ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രശ്നം കോടതിയിലത്തെുകയും ഒരേസമയം രണ്ടു പരീക്ഷ നടത്തരുതെന്ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രശ്നം പരിഹരിക്കണമെന്നവശ്യപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ക്കും വി.സിക്കും വിദ്യാര്‍ഥികള്‍ പരാതി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.